താമര വാടി ഉത്തരേന്ത്യ, ഇന്ത്യാ മുന്നണി മുന്നേറ്റത്തിൽ. കേരളത്തിൽ യു.ഡി.എഫ് തേരോട്ടം
- Posted on June 04, 2024
- News
- By Varsha Giri
- 246 Views
ഭരണ വിരുദ്ധ വികാരം കേന്ദ്രത്തിലും കേരളത്തിലും പ്രകടമായി.
ഇന്ഡ്യ മുന്നണി 295 സീറ്റുകള് നേടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ഉത്തര്പ്രദേശില് ഇന്ത്യാ മുന്നണി മികച്ച മുന്നേറ്റം നടത്തി. എന്ഡിഎക്ക് മികച്ച മുന്നേറ്റം നടത്താനായില്ല. ലോക്സഭാ തമിഴ്നാട്ടില് ഇന്ത്യ സഖ്യം ബഹുദൂരം മുന്നില്. ആകെയുള്ള 39 സീറ്റുകളില് നിലവില് 35 ഇടത്താണ് ഡിഎംകെയും കോണ്ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനില്ക്കുന്നത്. അടിശക്തമായ പേരാട്ടത്തിനൊടുവില് തൃണമൂല് 30 ലധികം സീറ്റുകള് നേടി. ബി.ജെ.പിക്ക് ഇനിയും സര്ക്കാര് ഉണ്ടാക്കാന് 40 സീറ്റുകള് വേണം. സര്ക്കാര് രൂപികരിക്കാന് നേതാക്കള് ചര്ച്ച തുടങ്ങി.
കേരളത്തിൽ തൃശൂരിൽ താമര വിരിഞ്ഞപ്പോൾ ആലത്തൂർ മാത്രമാണ് ഇടതുപക്ഷത്തിന് ചുവപ്പ് വിരിക്കാനായത്.
