മാമുക്കോയക്ക് സ്നേഹപ്രണാമം
- Posted on April 26, 2023
- News
- By Goutham Krishna
- 200 Views
ഗ്രാമീണ ഹാസ്യത്തിന്റെ തമ്പുരാൻ മലയാള സിനിമയിലെ പ്രമുഖ ഹാസ്യനടൻ മാമുക്കോയ (77) അന്തരിച്ചു. മലപ്പുറം കളികാവ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘടനത്തിനിടെ കുഴഞ്ഞുവീണ് രണ്ട് ദിവസമായി ആശുപത്രിയിലായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് മരണം. 2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ അഭിനയത്തിന് കേരളം സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും, 2008-ൽ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള കേരളം സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1979-ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാള സിനിമലോകത്തേക് കടന്നു വരുന്നത്. ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് മാമുക്കോയ. ആദ്യകലാലങ്ങളിൽ ധാരാളം നാടകങ്ങളിലും നിരവധി വേഷങ്ങൾ അണിഞ്ഞു.
പ്രത്യേക ലേഖിക.