ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷിക്കാം
- Posted on January 24, 2023
- News
- By Goutham prakash
- 373 Views

തിരുവനന്തപുരം: അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷിക്കാം. ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സിന്റെ ക്ലാസ്സുകള്‍ ജനുവരി 25ന് ആരംഭിക്കുന്നു. എസ് സി/ എസ് ടി/ ഒ ഇ സിയ്ക്ക് ട്യൂഷന്‍ ഫീസ് ഇളവുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഫീസ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 27ന് മുമ്പ് കോളേജിലെത്തി അഡ്മിഷന്‍ എടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ തിയറി ക്ലാസ്സുകളും ഓഫ് ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളുമുള്ള കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005029.