ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടി കൊച്ചുമിടുക്കി - അന്ന സന്തോഷ്
- Posted on June 11, 2021
- News
- By Deepa Shaji Pulpally
- 959 Views
ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അന്ന സന്തോഷ്
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടി അന്ന സന്തോഷ് എന്ന കൊച്ചുമിടുക്കി. പുൽപ്പള്ളി സെൻമേരിസ് സ്കൂൾ സി.ബി. എസ്. സി ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അന്ന നാലു മിനിറ്റ് 17 സെക്കൻഡ് സമയം കൊണ്ട് 196 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും, ഒരു മിനിറ്റ് സമയം കൊണ്ട് 60 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും കാണാതെ പറഞ്ഞുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വയനാട് ജില്ലാ കലക്ടർ ഡോക്ടർ.അദീല അബ്ദുള്ളയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഈ കൊച്ചു മിടുക്കി ഇനി ഗ്രാൻഡ്മാസ്റ്റർ അന്ന സന്തോഷ് എന്ന പേരിൽ അറിയപ്പെടും. വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയായ നടക്കുഴക്കൽ സന്തോഷ് ചിഞ്ചു ദമ്പതികളുടെ മൂത്ത മകളാണ് അന്ന.
