നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും വിലക്ക്.
- Posted on April 26, 2023
- News
- By Goutham Krishna
- 173 Views
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും വിലക്ക്. ഇവരുമായി സിനിമയിൽ സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന അമ്മ കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന്ചർച്ചനടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത്കൂട്ടിച്ചേർത്തു. ലഹരിമരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമമേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കുംജോലിചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത്കൂട്ടിച്ചേർത്തു.
പ്രത്യേക ലേഖിക.