ബഫർ സോൺ ഉപഗ്രഹ സർവ്വേ ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ

ബഫർ സോൺ ഉപഗ്രഹ സർവ്വേ ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് നാഷണൽ ജനശക്തി കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ കൺവെൻഷൻ നടത്തി മണ്ഡലം കമ്മിറ്റി രൂപീകരിച്ചതായും നേതാക്കൾ പറഞ്ഞു. വന്യജീവി ആക്രമം മൂലം കൃഷി നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം. സർഫാസി ഉൾപ്പെടെയുള്ള ബാങ്ക് നടപടികൾ നിർത്തിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സന്നിധി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റായി എം.ബി.ബാബു മക്കിയാടിനെ പ്രസിഡന്റായും എം.ടി. രാജു സെക്രട്ടറി, അനീഷ് അമ്പുകുത്തി ട്രഷറായും 21 അംഗ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതായും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ, എം.ജി.മണിലാൽ, എം.ബി.ബാബു, എം.ടി.രാജു തുടങ്ങിയവർ പങ്കെടുത്തു.



Author
Citizen Journalist

Goutham Krishna

No description...

You May Also Like