ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; രണ്ട് നേതാക്കൾ ഉൾപ്പടെ ഏഴു പേരെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
- Posted on June 08, 2025
- News
- By Goutham prakash
- 63 Views

പ്രത്യേക ലേഖകൻ
**
,ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളും ഉൾപ്പെടുന്നു. ഇവരുടെ പക്കൽ നിന്ന് എകെ 47ഉൾപ്പടെ നിരവധി ആയുധങ്ങൾ കണ്ടെടുത്തു. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഛത്തീസ്ഗഢ് പൊലീസ് തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നിരോധിത സംഘടനയായ സി.പി.ഐ-മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഗൗതം എന്ന സുധാകറിനെ സുരക്ഷ സേന വധിച്ചിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലെ വനമേഖലയിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം മവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, ഛത്തീസ്ഗഢ് പൊലീസിന്റെ രണ്ട് യൂണിറ്റുകൾ, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ-സി.ആർ.പി.എഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.ഇന്നലെ പുലർച്ചെ മുതൽ സ്ഥലത്ത് വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാസേനയെ കണ്ടതോടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. സി.പി.ഐ - മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഢിൽ ഇക്കൊല്ലം ഇതുവരെ ഇരുന്നൂറിലധികം മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്...