ഉരുൾ ദുരന്തത്തിലുള്ളവർക്കൊപ്പം നാടാകെ ചേർന്നു നിന്നു

സി.ഡി. സുനീഷ്


വയനാട് മുണ്ടക്കൈ, മല ദുരന്തത്തിനുള്ള വർക്കൊപ്പം നാടാകെ ചേർന്നു നിന്നു. ചൂരൽ 

ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകർന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേർത്തു പിടിക്കാൻ ഒരു നാടാകെ ഒപ്പം ചേർന്നു



മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഒത്തുകൂടി. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയിലായിരുന്നു പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നിരവധിപ്പേര്‍ രാവിലെ മുതൽ പുത്തുമലയില ഓര്‍മകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിത്തുടങ്ങി.


രാവിലെ 11.30ന് സംസ്ഥാന സര്‍ക്കാറിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മരണപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ പൊലീസ് സേനാംഗങ്ങൾ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീന്‍ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചര്‍ച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി.ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവര്‍ നേതൃത്വം നൽകി. തുടര്‍ന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പുത്തുമലയിൽ നിന്ന് മേപ്പാടിയിലേക്ക് പോകാൻ നാട്ടുകാര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും വേണ്ടി കെഎസ്ആര്‍ടിസി ബസുകൾ സജ്ജീകരിച്ചിരുന്നു.


കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആർ, കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ടി.ജെ ഐസക്,  കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് ആൻ്റ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി. കെ ശശീന്ദ്രൻ,  മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകിയ എച്ച്.എം എൽ കമ്പനി പ്രതിനിധി ബിനിൽ ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു,  എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്,  ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ  ഡോ ജെ. അരുൺ, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ ശേഖർ ലൂക്കോസ് കുര്യാക്കോസ്, കെ.എസ്.ഡി.എം.എ അംഗം ഡോ ജോയ് ഇളമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാഘവൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാ രാമസ്വാമി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി നാസർ, രാജു ഹെജമാടി കെ, രാധാമണി ടീച്ചർ, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ

എൻ.കെ സുകുമാരൻ, സി.കെ നൂറുദ്ദീൻ, കെ. റഫീഖ് (ജില്ലാ സെക്രട്ടറി, സിപിഐഎം) ഇ.ജെ ബാബു (ജില്ലാ സെക്രട്ടറി, സിപിഐ),

എൻ.ഡി അപ്പച്ചൻ (പ്രസിഡന്റ്, ഡിസിസി), ജോസഫ് മാണിശ്ശേരി (പ്രസിഡന്റ്, കേരള കോൺഗ്രസ് എം), കെ.കെ. അഹമ്മദ് ഹാജി (പ്രസിഡന്റ്, ഐയുഎംഎൽ),  ശിവരാമൻ സി.എൻ (പ്രസിഡന്റ്, എൻസിപി) മുഹമ്മദ് പഞ്ചാര (ജില്ലാ സെക്രട്ടറി, ഐഎൻഎൽ), പ്രശാന്ത് മലവയൽ (ജില്ലാ പ്രസിഡന്റ് ബിജെപി) ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.



 


 


ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

 

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു


മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പൂർണ പുനരധിവാസം ഉറപ്പാക്കുന്നത് വരെ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ. 

കളക്ടറേറ്റ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായ ചടങ്ങിൽ

ആറു കുടുംബങ്ങൾക്ക് സ്മാർട്ട് കാർഡും 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും നൽകിയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.


ആദ്യഘട്ടത്തില്‍  

പത്താം ക്ലാസ്, പ്ലസ് ടു, എംബി, സിഎംഎ കോഴ്‌സുകളില്‍ പഠിക്കുന്ന 10 വിദ്യാർത്ഥികള്‍ക്കാണ്  ലാപ്‌ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ലാപ്‌ടോപ്പ് നല്‍കിയത്. 


ദുരിതബാധിത പ്രദേശത്തെ  വിദ്യാര്‍ഥികള്‍ക്ക്   പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് വിതരണത്തിൽ 10 ലാപ്ടോപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തിരുന്നു. ബാക്കി 230 വിദ്യാര്‍ത്ഥികള്‍ക്ക്  വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. 

ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട 322 പേർക്കുള്ള സ്മാർട്ട് കാർഡാണ് ജില്ലാ ഭരണകൂടം ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്.    കാർഡുകൾ ഗുണഭോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുഖേന അവരവരുടെ വീടുകളിൽ എത്തിക്കും. ഭാവിയിൽ വിവിധ ആവശ്യങ്ങളുമായി ദുരന്തബാധിതർ ചെല്ലുമ്പോൾ അവരെ തിരിച്ചറിയാനും ആവശ്യമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സ്മാർട്ട് കാർഡ് പ്രയോജനപ്പെടും. സ്മാർട്ട് കാർഡുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാവുന്നതാണ്. ഫോൺ: 8078409770.


പരിപാടിയിൽ ജില്ലാ ഭരണകൂടം തയ്യാറാക്കിയ, വിവിധ വകുപ്പുകൾ ദുരന്ത ദിവസം മുതൽ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കോഫി ടേബിൾ ബുക്ക്, വീഡിയോ ഡോക്യുമെന്ററി എന്നിവ പ്രകാശനം ചെയ്തു.    ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്,  ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ  ഡോ ജെ അരുൺ, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, കെഎസ്ഡിഎംഎ അംഗം ഡോ. ജോയ് ഇളമൺ എന്നിവർ പങ്കെടുത്തു.



  


 


ചൂരൽമലയിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി കേളു


ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ലെന്നത് സംബന്ധിച്ച് ലഭിച്ച പരാതികൾ സർക്കാർ പരിശോധിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. 


ദുരന്തത്തിന് ശേഷം വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി കാരണം പ്രയാസപ്പെടുന്ന പ്രദേശവാസികളുടെ പ്രശ്നങ്ങർക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. 


മേപ്പാടി എസ്എംഎ ഓഡിറ്റോറിയത്തിൽ നടന്ന മുണ്ടക്കൈ - ചൂരൽമല അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 


വലിയ പ്രതിസന്ധികളാണ് ദുരന്ത ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കിടയിൽ സർക്കാറിന് മുന്നിലെത്തിയത്. ഭൂമി ഏറ്റെടുക്കുന്നതിൽ കേസുകൾ ഉൾപ്പെടെ നേരിടേണ്ടി വന്നു. എന്നാൽ ഇതെല്ലാം അതിജീവിച്ച് പുനരധിവാസം ഏറ്റവും വേഗത്തിൽ പൂർത്തിയാക്കും.   മഹാദുരന്തത്തിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നാം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like