നാളെ നാല് ജില്ല കളിൽ റെഡ് അലർട്ട്.

തിരുവനന്തപുരം

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത.

 നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ

 വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചുമലപ്പുറം,

 കോഴിക്കോട്വയനാട്കണ്ണൂർ ജില്ലകളിലാണ് 

 റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24

 മണിക്കൂറിൽ  204.4 മി.മീയിൽ കൂടുതൽ മഴ

 ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത്

 കൊണ്ട് അർഥമാക്കുന്നത്കുറഞ്ഞ സമയം

 കൊണ്ട്വലിയ മഴയുണ്ടാകുന്ന രീതിയാണ്

 പ്രതീക്ഷിക്കുന്നത്അത് മലവെള്ളപ്പാച്ചിലും

 മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.

 നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന

 പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും

 സാധ്യതയുണ്ട്മഴ തുടരുന്ന

 സാഹചര്യംമണ്ണിടിച്ചിലും ഉരുൾപൊട്ടലും

 സൃഷ്ടിച്ചേക്കാംപൊതുജനങ്ങളും സർക്കാർ

 സംവിധാനങ്ങളും അതീവ ജാഗ്രത

 പാലിക്കണമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്

 മുന്നറിയിപ്പ് നൽകി.



ഇന്ന് കോട്ടയംഎറണാകുളംഇടുക്കി,

 തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും

 പത്തനംതിട്ടആലപ്പുഴപാലക്കാട്മലപ്പുറം,

 കോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ്

 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.



റെഡ് അലർട്ട്

02/12/2024: മലപ്പുറംകോഴിക്കോട്

വയനാട്കണ്ണൂർ


ഓറഞ്ച് അലർട്ട്

01/12/2024: കോട്ടയംഎറണാകുളംഇടുക്കി,

 തൃശൂർ


02/12/2024: എറണാകുളംഇടുക്കിതൃശൂർ,

 പാലക്കാട്കാസർഗോഡ്


മഞ്ഞ അലർട്ട്

01/12/2024: പത്തനംതിട്ടആലപ്പുഴ,

 പാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്,

 കണ്ണൂർകാസറഗോഡ്


02/12/2024: പത്തനംതിട്ടആലപ്പുഴകോട്ടയം


03/12/2024: തൃശ്ശൂർപാലക്കാട്മലപ്പുറം 

 കോഴിക്കോട്വയനാട്കണ്ണൂർ

കാസറഗോഡ്

 

04/12/2024: കോഴിക്കോട്വയനാട്കണ്ണൂർ,

 കാസറഗോഡ്


കോവളത്ത് ശക്തമായ തിരയടി റിപ്പോർട്ട്

 ചെയ്തുവിനോദസഞ്ചാരികള്‍ക്ക് കടലില്‍

 ഇറങ്ങാന്‍ വിലക്ക് ഏർപ്പെടുത്തി.

 കടലിൽഇറങ്ങി കുളിക്കാനും അനുവാദമില്ല.

 അപായ സൂചന ബോര്‍ഡുകളും

 സ്ഥാപിച്ചിട്ടുണ്ട്മലയോര തീരദേശ

 മേഖലകളിലുള്ളവര്‍അതീവ ജാഗ്രത

 പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്

 അറിയിച്ചുകേരള തമിഴ്‌നാട് കര്‍ണാടക

 തീരങ്ങളില്‍ മത്സ്യബന്ധനവിലക്ക്

 തുടരുകയാണ്.



                                               സി.ഡിസുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like