മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും

ചട്ടങ്ങൾ ഭേദഗതിചെയ്യാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചു: മന്ത്രി ഡോ ആർ ബിന്ദു.

തിരുവനന്തപുരം; മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് 2009-ലെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾ ഭേദഗതിചെയ്യാനുള്ള നിർദ്ദേശങ്ങൾ വയോജന കൗൺസിൽ സമർപ്പിച്ചതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്‌ണൻ കരട് ഭേദഗതി മന്ത്രിയ്ക്ക് കൈമാറി. മാതാപിതാക്കളുടേയും മുതിർന്ന പൗരൻമാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2009-ലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സാമൂഹ്യനീതി മന്ത്രി അദ്ധ്യക്ഷയായ സംസ്ഥാന വയോജന കൗൺസിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി നിയമിച്ച കമ്മിറ്റി തയ്യാറാക്കിയതാണ് ചട്ടത്തിലെ 2024-ലെ ഭേദഗതിയുടെ കരട് - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.



സ്വന്തം ലേഖകൻ.
Author

Varsha Giri

No description...

You May Also Like