അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്*
- Posted on May 31, 2025
- News
- By Goutham prakash
- 178 Views
*സി.ഡി. സുനീഷ്*
കല്‍പറ്റ:
ഗോത്ര ജീവിതത്തിലെ
അവകാശങ്ങളുടെ ശബ്ദമായ, അമ്മിണി. കെ. വയനാടിന് ഓണററി ഡോക്ടറേറ്റ് പദവി.
മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ.വയനാടിനാണ് ഓണററി ഡോക്ടറേറ്റ് അംഗീകാരം ലഭിച്ചത്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ(വെര്‍ച്വല്‍)ഓണററി ഡോക്ടറേറ്റാണ് അമ്മിണിക്ക് ലഭിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശക്തീകരണത്തിന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി സാമൂഹിക നീതി വിഭാഗത്തില്‍ അമ്മിണിയെ ഡോക്ടറേറ്റിനു തെരഞ്ഞെടുത്തത്. മൈസൂരുവിലെ ഗോവര്‍ധന്‍ ഹോട്ടല്‍ ഹാളില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റെജി ഷെര്‍മര്‍ ലൂകാസ് ഡോക്ടറേറ്റ് അമ്മിണിക്ക് സമ്മാനിച്ചു.
പട്ടികവര്‍ഗത്തിലെ വെട്ടക്കുറുമ സമുദയാംഗമാണ് അമ്മിണി. അമ്പലവയല്‍ വേങ്ങേരി പരേതനായ കാളന്‍-മാരി ദമ്പതികളുടെ മകളാണ്.
