സമുദ്ര മേഖലയിൽ, ഡിജിറ്റലൈസേഷനും ഡീകാർബണൈസേഷനും സംബന്ധിച്ച സഹകരണത്തിനുള്ള ഉദ്ദേശ്യ പത്രത്തിൽ സിംഗപ്പൂരും ഇന്ത്യയും ഒപ്പുവച്ചു.
- Posted on March 26, 2025
- News
- By Goutham prakash
- 97 Views
സമുദ്ര മേഖലയിൽ, ഡിജിറ്റലൈസേഷനും ഡീകാർബണൈസേഷനും സംബന്ധിച്ച സഹകരണത്തിനുള്ള ഉദ്ദേശ്യ പത്രത്തിൽ സിംഗപ്പൂരും ഇന്ത്യയും ഒപ്പുവച്ചു.
മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിയോ എങ് ദിഹും കേന്ദ്ര ഷിപ്പിംഗ് ജലപാതാ, തുറമുഖ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ആർ. ലക്ഷ്മണനും ചേർന്നാണ് ഉദ്ദേശ്യ പത്രത്തിൽ ഒപ്പുവച്ചത്. സിംഗപ്പൂരിലെ സുസ്ഥിരത, പരിസ്ഥിതി, ഗതാഗത വകുപ്പ് സഹമന്ത്രി ഡ്രി ആമി ഖോർ, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എന്നിവർ സാക്ഷ്യം വഹിച്ചു.
ഉദ്ദേശ്യപത്ര പ്രകാരം, സമുദ്ര മേഖലയുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷൻ, ഡീകാർബണൈസേഷൻ പദ്ധതികളിൽ ഇരുപക്ഷവും സഹകരിക്കും. ഈ സംരംഭങ്ങളിൽ സംഭാവന നൽകാൻ കഴിയുന്ന പ്രസക്തമായ പങ്കാളികളെ തിരിച്ചറിയുക, സിംഗപ്പൂർ-ഇന്ത്യ ഹരിത,ഡിജിറ്റൽ ഷിപ്പിംഗ് ഇടനാഴി (GDSC) സംബന്ധിച്ച ധാരണാപത്രത്തിലൂടെ ഈ പങ്കാളിത്തം ഔപചാരികമാക്കുന്നതിനായി പ്രവർത്തിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
വിവരസാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ഇന്ത്യ, സമുദ്ര ഹരിത ഇന്ധനങ്ങളുടെ ഒരു പ്രധാന ഉൽപാദക, കയറ്റുമതി രാജ്യമായി മാറാൻ ശേഷിയുള്ള ഒരു രാജ്യം കൂടിയാണ്. ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ്, ബങ്കറിംഗ് കേന്ദ്രം എന്ന നിലയിൽ , ചലനാത്മകമായ ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥയെ സിംഗപ്പൂർ പിന്തുണയ്ക്കുന്നു.
സിംഗപ്പൂർ-ഇന്ത്യ GDSC സ്ഥാപിതമാകുമ്പോൾ, ഇരു രാജ്യങ്ങളുടെയും സഹകരണം ഇത് വർദ്ധിപ്പിക്കും. കൂടാതെ, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂജ്യം അല്ലെങ്കിൽ പൂജ്യത്തിനടുത്തുള്ള നാമ മാത്രഅളവിൽ കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളുടെ വികസനവും ഉപഭോഗവും ത്വരിതപ്പെടുത്തുകയും ഡിജിറ്റൽ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
