കേരളത്തിലെ മികച്ച ലയൺസ് ക്ലബ് പ്രസിഡന്റായി നിസാം പള്ളിയാൽ.
- Posted on May 20, 2025
- News
- By Goutham prakash
- 81 Views
കൊച്ചി :
റോസ് റോസ്.
കാലിക്കറ്റ് സിൽവർ ഹിൽസ് ക്ലബിന് ഏറ്റവും മികച്ച ക്ലബ് പുരസ്കാരം.
കേരളത്തിലെ ഏകദേശം 900 ലയൺസ് ക്ലബുകൾ ഉൾപ്പെട്ട മൾട്ടിപ്പ്ൾ 318 ലെ 2023-24 വർഷത്തെ മികച്ച പ്രസിഡന്റായി നിസാം പള്ളിയാൽ തെരഞ്ഞെടുത്തു. കാലിക്കറ്റ് സിൽവർ ഹിൽസ് ലയൺസ് ക്ലബിന്റെ പ്രസിഡന്റായുള്ള അദ്ദേഹത്തിന്റെ സേവനം മനസ്സിലാക്കി ലഭിച്ചതാണ് ഈ പുരസ്കാരം.
സെക്രട്ടറിയായി പ്രവർത്തിച്ച ഡോ. പി.സി. മനോജ് നയിച്ച സംഘമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ലയൺസ് ക്ലബായി അർഹത നേടി. സംസ്ഥാന തലത്തിൽ ഈ അംഗീകാരങ്ങൾ നേടിയത് ക്ലബിന്റെ സേവന പ്രവർത്തനങ്ങൾക്കും സാമൂഹ്യഹിതപൂർണ പ്രവർത്തനങ്ങൾക്കും നൽകിയ പ്രാധാന്യത്തെ പ്രതിനിധീകരിക്കുകയാണ്.
പുരസ്കാര പ്രഖ്യാപനവും അവാർഡ് ദാനവും കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു . ലയൺസ് ക്ലബ്ബിന്റെ മുൻ അന്താരാഷ്ട്ര ഡയറക്ടറായ വി. പി നന്ദകുമാർ അവാർഡുകൾ വിതരണം ചെയ്തു.
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, ആശ്രണർക്ക് വീടകൾ നിർമിച്ചു നൽക്കൽ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ തുടങ്ങിയ വിവിധ മേഖലകളിൽ സജീവമായ സിൽവർ ഹിൽസ് ക്ലബിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ഈ അംഗീകാരങ്ങൾ ക്ലബ്ബിന്റെ പ്രവർത്തനത്തിന് കൂടുതൽ പ്രചോദനമായി മാറുമെന്ന് പ്രസിഡന്റ് നിസാം പള്ളിയാൽ പറഞ്ഞു .
