സവിശേഷ കാർണിവലിന് വർണ്ണാഭമായ തുടക്കം.
- Posted on January 21, 2026
- News
- By Goutham prakash
- 48 Views
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കിയുള്ള പ്രഥമ 'സവിശേഷ കാർണിവൽ ഓഫ് ദ് ഡിഫറന്റ്’ തിരുവനന്തപുരത്ത് ആരംഭിച്ചു. കാർണിവലിന്റെയും കാർണിവലിന്റെ ഭാഗമായ ചലച്ചിത്രോത്സവത്തിന്റെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവിക വിശിഷ്ടാതിഥിയായിരുന്നു.
ഭിന്നശേഷി പുരസ്കാര വിതരണവും പ്രത്യേക പരാമർശത്തിന് അർഹരായവർക്കുള്ള ആദരസമർപ്പണവും മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു. കെ ആൻസലൻ എം എൽ എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി പ്രിയദർശിനി ആശംസകൾ നേർന്നു. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും 'സവിശേഷ' ജനറൽ കൺവീനറുമായ ഡോ. അദീല അബ്ദുള്ള ഐഎഎസ് സ്വാഗതവും സാമൂഹ്യനീതി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐ. എ എസ് നന്ദി പറഞ്ഞു.
ഭിന്നശേഷി പുരസ്കാര ജേതാക്കൾ ഇവരാണ്:
മികച്ച ജീവനക്കാർ (സർക്കാർ/ പൊതുമേഖല): തോമസ് മൈക്കിൾ, റിയാസുദ്ധീൻ. കെ, പ്രസാദ് എസ്.ബി. മികച്ച ജീവനക്കാരി (സ്വകാര്യമേഖല): ഫൗസിയ. സി. പി, ശ്രീമതി. റിന്യ വി.കെ. മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല): അജീഷ് തോമസ്, അനിൽകുമാർ.കെ. മികച്ച മാതൃകാവ്യക്തി (ഭിന്നശേഷി മേഖല): സിഷ്ണ ആനന്ദ്, ശ്രേയസ് കിരൺ എൻ.എസ്. മികച്ച സർഗാത്മക കഴിവുള്ള കുട്ടി: മാസ്റ്റർ മുഹമ്മദ് യാസീൻ, മാസ്റ്റർ ആദികേഷ് പ, കുമാരി അജിന രാജ്, മാസ്റ്റർ സഞ്ജയ് സി.
മികച്ച വ്യക്തി (കല /സാഹിത്യം /കായികം): ഷബ്ന പൊന്നാട്, പൂജ രമേഷ്, അനിൽകുമാർ. ആർ. മികച്ച വ്യക്തി (കല/സാഹിത്യം/കായികം)(പ്രത്യേക പരാമർശം): രാഗേഷ് കൃഷ്ണൻ.
മികച്ച സർക്കാർ ഇതര സ്ഥാപനം: തണൽ സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്, കാഞ്ഞിരോട്, ശ്രദ്ധ കെയർ ഹോം വെഞ്ഞാറമൂട്. മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനം : എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് പുളിക്കൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഇരിങ്ങാലക്കുട. മികച്ച വിദ്യാഭ്യാസ സ്ഥാപനം: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. മികച്ച ജില്ലാ പഞ്ചായത്ത്/ജില്ലാ ഭരണകൂടം: കാസർഗോഡ് ജില്ലാ പഞ്ചായത്ത്, മലപ്പുറം ജില്ലാ ഭരണകൂടം. മികച്ച ഗ്രാമ പഞ്ചായത്തുകൾ: വിളയൂർ ഗ്രാമപഞ്ചായത്ത്, വേലൂർ ഗ്രാമപഞ്ചായത്ത്.
സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരാമർശ അവാർഡ് ജേതാക്കളായ ഡോ. ശാരദാദേവി വി, ധീജ സതീശൻ, അഡ്വ. ജയാ ഡാലി, എം. വി, ശ്രീ. മുഹമ്മദ് ആസിം വെളിമണ്ണ, ശ്രീ. നിർഷാദ് നിനി, ശ്രി. വിപിൻ വിജയൻ, കുമാരി. ധന്യ രവി, ശ്രീമതി. വൈക്കം വിജയലക്ഷ്മി, ശ്രീ. ബിബിൻ ജോർജ്, ഡോ. എ. ടി ത്രേസ്യാക്കുട്ടി, ശ്രീമതി. ഗീത സലീഷ്, ഡോ. കൃഷ്ണ ഗോപിനാഥ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകളും റിഥം ആർട്ട് ട്രൂപ്പിന്റെ മെഗാ ഷോ അരങ്ങേറി.
ചൊവ്വയും ബുധനും തൊഴിൽമേളയും പ്രദർശനവുമടക്കം വിവിധ പരിപാടികളോടെ കാർണിവൽ തുടരും. ടാഗോർ തിയറ്ററാണ് കാർണിവലിന്റെ മുഖ്യവേദി. കൈരളി, ശ്രീ തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം.
