ജനസൗഹൃദമായി രജിസ്‌ട്രേഷന്‍ വകുപ്പ് ഡിജിറ്റലൈസേഷന്‍ വേഗതയില്‍ : വി എന്‍ വാസവൻ
- Posted on March 07, 2023
- News
- By Goutham Krishna
- 282 Views

തിരുവനന്തപുരം : രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധുനിക വത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലക്കികൊണ്ട് ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണന്ന് മന്ത്രി വി. എന്‍ വാസവന്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം ആധുനിക വത്കരണങ്ങളിലേക്കും വകുപ്പ് കടന്നു.
രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ അന്നുതന്നെ പോക്ക് വരവ് ചെയ്തുകൊടുക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ വരുത്തും.സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനായി സബ് രജിസ്ട്രാർ ഓഫീസുകളിൽ ഫയൽ ഓൺലൈനിലൂടെ ചെയ്യുന്ന ഫയൽ ഗഹാനുകൾ പൂർണ്ണമായും ഓൺലൈനിലൂടെ ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയുണ്ടായി.ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാതെ ടെംപ്ലേറ്റ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തിലും 14 ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനത്തിലായി. അതോടൊപ്പം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും ഇന്റര്‍നെറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചു കൊണ്ട് ഒപ്റ്റിക്കല്‍ ഫൈബര്‍ സര്‍ക്യൂട്ടുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഒരു സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരം ആ ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം. വാണിജ്യ ബാങ്കുകളില്‍ നിന്നും ചെറു വ്യവസായവായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കുന്നതിനാവശ്യമായ കരാറുകള്‍ക്ക് ഇ-സ്റ്റാമ്പിംഗ് സൗകര്യമുപയോഗിച്ച് പൂര്‍ണ്ണമായി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന ഡിജിറ്റല്‍ ഡോക്യുമെന്റ് ഏക്‌സിക്യൂഷന്‍ പ്‌ളാറ്റ്‌ഫോം നടപ്പിലാക്കി .
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ആധാരം തയ്യാറാക്കുകയും ആധാരകക്ഷികളുടെ വിരല്‍പ്പതിപ്പും ഫോട്ടോയും ഡിജിറ്റലായി തന്നെ ആധാരത്തിന്റെ ഭാഗമാക്കിക്കൊണ്ട് ആധാര രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവല്‍ക്കരിക്കുന്നതിനും, രജിസ്റ്റര്‍ ചെയ്ത ആധാരം അന്നേ ദിവസം തന്നെ മടക്കി നല്കുന്നതിനുമുള്ള നടപടികളായി. സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ മുന്‍ ആധാര വിവരങ്ങളുടെ ആധാരപ്പകര്‍പ്പുകള്‍ ഓണ്‍ലൈനായി നല്കുന്നതിനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നടപ്പിലാക്കി കഴിഞ്ഞു.
സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറി. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ റിക്കോര്‍ഡ് മുറികളില്‍ ആധുനിക രീതിയിലുള്ള കോംപാക്റ്ററുകള്‍ സ്ഥാപിച്ചു.ഇവിടെ പൊതു ജനങ്ങള്‍ക്കുമായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകൻ