കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു; അക്രമി സംഘത്തില്‍ പതിനഞ്ചോളം പേര്‍, മൂന്നുപേര്‍ കസ്റ്റഡിയില്‍.
- Posted on April 27, 2025
- News
- By Goutham prakash
- 159 Views
കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയല്‍ പാലക്കണ്ടിയിലാണ് സംഭവം.
അമ്ബലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകള്‍ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയില്‍ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മില്‍ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉള്‍പ്പെടും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
