ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
- Posted on November 06, 2025
- News
- By Goutham prakash
- 21 Views
സി.ഡി. സുനീഷ്
തൃത്താല ചാലിശ്ശേരിയിൽ നടക്കാനിരിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് നൽകി നിർവഹിച്ചു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ അജയൻ ചാലിശ്ശേരിയാണ് ലോഗോ രൂപകൽപന ചെയ്തത്.
ലോഗോ പ്രകാശന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, ഡയറക്ടർ ഗ്രാമംഅപൂർവ ത്രിപാഠി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി എന്നിവർ പങ്കെടുത്തു.
