മരണമരമാണ് മഞ്ചിനീൽ മരം.

സി.ഡി. സുനീഷ്.


മരങ്ങൾ തണലായും 

വിളയായും ചാരുതയായും നിറവായി നിൽക്കുമ്പോൾ, അതിൽ നിന്നും വ്യത്യസ്തമായൊരു മരമുണ്ട്...



അതേ മഞ്ചിനീൽ മരം.... മഞ്ചിനീലിൻ്റ ഓരോ ഭാഗവും വിഷമാണ്

ഈ മരത്തിൽ നിന്നും ഒരു സുഗന്ധം ഉണ്ടാവും 

ആരെയും ആകർഷിക്കാൻ കഴിയുന്ന ഈ മരത്തിലെ പഴം ആപ്പിൾ പോലെ ഉണ്ടാവും എന്നാൽ അവ വലിയ വിഷമാണ്

ഇതൊരു ചതിയനായ മരമാണ്

പഴത്തിൻ്റ സുഗന്ധം കൊണ്ട് മനുഷ്യനെ ആകർഷിച്ചു ,മഞ്ചിനീൽ പഴം കഴിപ്പിക്കാൻ ആ സുഗന്ധം പ്രേരിപ്പിക്കും


ഇലകൾ ചർമ്മത്തിൽ തട്ടിയാൽ പൊള്ളൽ, മുറിവുകൾ ഉണ്ടാവും

ഈ മരത്തിൻ്റെ കറ കണ്ണിൽ വീണാൽ കാഴ്ച്ച ശക്തി നഷ്ടപ്പെടും


എന്നാൽ മരം വെട്ടി കത്തിച്ചു കളയാം എന്നു കരുതിയാൽ അവ കത്തുന്ന പുക ശ്വസിച്ച് കണ്ണ് കുരുടാവുകയും

വായു വിഷമാവുകയും ചെയ്യും


ഈ മരത്തിൻ്റെ കീഴിൽ മഴയിൽ പോലും നിന്നാൽ ഇലകളിൽ നിന്നു വീഴുന്ന വെള്ളം ശരീരത്തിൽ പൊള്ളൽ ഉണ്ടാവും


കരീമ്പിയൻ ,സെട്രൽ അമേരിക്ക ,സൗത്ത് അമേരിക്ക ,ഫ്ലോറിഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മരം ഉള്ളത്

ഈ മരം ഉള്ള സ്ഥലങ്ങളിൽ x അടയാളം ഉണ്ടാവും


ക്രിസ്റ്റഫർ കൊളംബസിൻ്റ യാത്രാക്കുറിപ്പുകളിൽ ആപ്പിൾ പോലുള്ള പഴം ഉപയോഗിച്ച് സൈനികരെ വധിക്കുന്നു എന്ന് കുറിച്ചു വച്ചിട്ടുള്ളത് ഈ മരത്തെപ്പറ്റിയാണ്

ഗോത്രവർഗ്ഗക്കാർ പണ്ട് ഈ മരത്തിൻ്റ കറ പുരട്ടി ശത്രുക്കളെ കൊ.ന്നതായും പറയപ്പെടുന്നു

ഏറ്റവും അപകടകരമായ മരം എന്ന വേൾഡ് ഗിന്നസ് റെക്കോഡും ഈ മരത്തിനാണ്


ചുരുക്കി പറഞ്ഞാൽ

നിഴൽ പോലും മ.രണമാകുന്ന മരം

അതാണ് മഞ്ചിനീൽ മരം

Author
Citizen Journalist

Goutham prakash

No description...

You May Also Like