ചരിത്രത്തിൽ ആദ്യമായി മിസ്സ് കേരള മത്സരത്തിൽ ഇടം നേടി ആദിവാസി പെൺകുട്ടി

അനു പ്രശോഭിനിയാണ് മിസ്സ് കേരള മത്സരത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആദിവാസി പെൺകുട്ടി

ആദിവാസി പെൺകുട്ടിയെ മിസ്സ് കേരള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ചരിത്രത്തിൽ ഇത് ആദ്യമായാണ് . പ്രിയ നന്ദന്റെ ' ദബാരി ഗുരുവ ' എന്ന ഗോത്ര ഭാഷയിലിറങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനു പ്രശോഭിനിയാണ് മിസ്സ് കേരള മത്സരത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആദിവാസി പെൺകുട്ടി. ഈ സിനിമയിൽ ' ഇരുള ' എന്ന ഗോത്രവർഗ്ഗ ഭാഷ പറഞ്ഞ് അനു പ്രശോഭിനി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തൃശൂരിൽ നടന്ന ഫിറ്റ്നസ് ഫാഷൻ ഫൈനൽ റൗണ്ടിൽ മിസ്സ് കേരള മത്സരത്തിലേക്കെത്തിയ അനു പ്രശോഭിനി 2021- ൽ ഔർ ഓഫ് ഫിലിം കമ്പനി നടത്തിയ മോഡലിങ് മത്സരത്തിൽ 500 - പേരോടൊപ്പം പങ്കെടുത്തിരുന്നു. ഈ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 34 പേരിൽ ഒരാളായാണ് മിസ്സ് കേരള മത്സരത്തിൽ  സെലക്ഷൻ ലഭിച്ചിരിക്കുന്നത്. ഓൺലൈനായി നടന്ന ഈ മത്സരത്തിൽ, ഡാൻസിലും, അനുവിന്റെ " അട്ടപ്പാടിക്കാരി " എന്ന യൂട്യൂബ് ചാനലിലെ അവതരണവും, പാടാനുള്ള കഴിവും കണ്ടാണ് ആരോര ഫിലിം ഡയറക്ടർ രോഹിത് നാരായണൻ മിസ്സ് കേരള മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.

പഠനകാലയളവിൽ തന്നെ അട്ടപ്പാടി, ചെരിയന്നൂര് ഗോത്ര വിഭാഗത്തിൽപ്പെട്ട  അനു പ്രശോഭിക്ക് മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്നു. അതിനാൽ തന്നെ, നല്ലൊരു മോഡലിംഗ് ആവുക എന്ന ലക്ഷ്യത്തോടെ  വീട്ടിലിരുന്നുതന്നെ ചില പ്രയത്നങ്ങൾ നടത്തിയിരുന്നു. ഇന്ന് ഗോത്ര വിഭാഗത്തിൽ നിന്നുതന്നെയുള്ള ആദ്യ മത്സരാർത്ഥി കൂടിയായ അനു ഫൈനൽ റൗണ്ട് ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുകയാണ്. 

കർഷക സമരം; കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കും

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like