ലോക കപ്പിനരികെ ടീം ഇന്ത്യ

കഴിഞ്ഞ ലോകകപ്പിലെ സെമി  തോൽവിക്ക് ന്യൂസിലന്റിനോട് മധുരമായി പ്രതികാരം വീട്ടി

ഇനി ഇന്ത്യൻ ടിമിനു മുന്നിൽ ഒരേ ഒരു മത്സരം മാത്രം. ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു അശ്വമേധത്തിലാണ്. യാഗാശ്വത്തെ പിടുച്ചുകെട്ടാൻ ആരെങ്കിലും ഉണ്ടാകുമോ?

ഈ സെമി ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ സെമി  തോൽവിക്ക് ന്യൂസിലന്റിനോട് മധുരമായി പ്രതികാരം വീട്ടി. ഇനി ഫൈനലിൽ ഒരു പക്ഷെ ഓസ്ട്രേലിയാണ്  എങ്കിൽ 2 ലോക കപ്പ് ഫൈനൽ ചരിത്രത്തിൽ 2 തോൽവി നമ്മൾ അവരോട് നേരിട്ടിട്ടുണ്ട്. അങ്ങനെ എങ്കിൽ അവിടെ നമ്മുക്ക് വിജയിക്കണം. അതു കുടാകുമ്പോൾ ഇന്ത്യയുടെ എല്ലാ വിജയങ്ങളും തിളക്കമാർന്നതാകും. ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ കളികളും വിജയിച്ചു എന്ന് പറയാനാകും.

ഏതായാലും ഇന്നും  പതിവു പോലെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാർ തുടങ്ങി. രോഹിത് ശർമ പതിവു പോലെ തന്നെ തന്റെ മാസ്റ്റർ പീസ് ഷോട്ടുകൾ ബൗണ്ടറികളിലേക്ക് പറത്തി കൊണ്ട് വളരെ വേഗത്തിൽ തന്നെ വ്യക്തിഗത സ്കോർ അമ്പതിനടുത്ത് നിൽക്കുമ്പോൾ പുറത്താവുക ആയിരുന്നു. പിന്നിട്ട് ഗിൽ തന്റെ ബാറ്റിന്റെ ചൂട് ന്യൂസിലന്റ് ബൗളർമാരെ അറിയിച്ചു. ഒപ്പം കോലിയും കളി ബൗണ്ടറികൾ കൊണ്ട് നിറഞ്ഞു. കോലിയും 48 ബോളിൽ തന്നെ അർദ്ധസെഞ്ച്വറി നേടി. ഇടക്ക് റിട്ടയഡ് ഹാർട്ട് ആയി പോയ ഗിലിനു പകരം വന്ന ശ്രേയസും മികച്ച പ്രകടനം നടത്തി. ഒടുവിൽ കോലി തന്റെ അൻപതാമത് സെഞ്ച്വറിയും നേടി എന്ന ചരിത്ര മുഹുർത്തം. ഇന്ത്യൻ പ്രേമികൾക്ക് കാണാനായി. 107 റൺസ് എടുക്കുമ്പേഴേക്കും പുറത്തായി.

കോലിയുടെ സെഞ്ച്വറിക്ക് പിറകെ ശ്രേയസും സെഞ്ച്വറി. വിണ്ടുംഗിൽ കളിയിലേക്ക് തിരികെ വന്നു. അപ്പോഴേക്കും ഇന്ത്യയുടെ ടോട്ടൽ 397 എന്ന ഒരു വലിയ ട്ടോട്ടൽ കടന്നു. ഒരു വലിയ ടോട്ടൽ കളി മികവിന്റെ ബലത്തിൽ ഉയർത്തി എങ്കിലും ഇന്ത്യയെ അങ്ങനെ വിട്ടു കൊടുക്കാൻ ന്യൂസിലന്റ്  തയ്യാറായിരുന്നില്ല. ഡാനിയൽ മിച്ചേൽ തയ്യാറായിരുന്നില്ല..

ഒരിക്കൽ കൂടി ഷമി നിർണ്ണായക സമയത്ത് വിക്കറ്റുകൾ ഇതുവരെയുള്ള കളികളിൽ കാഴ്ചവച്ചത് പോലെ ഇത്തവണയും  സംഭവിച്ചു. 7 വിക്കറ്റ്! അതെല്ലാം തന്നെ മികച്ച വിക്കറ്റു താനും. ഇന്ത്യൻ ബൗളേഴ്സിനെ ഒരു തരത്തിലുള്ള ഭയവും ഇല്ലാതെ ക്യാപ്റ്റൻ കെയിൻ വില്യംസ്യം മിച്ചേലും നേരിട്ടു നിന്നതാണ്. അപ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമ ശരിയായ സമയത്ത് തന്റെ വജ്രായുധം പുറത്തെടുത്തു.

ഒരറ്റത്ത് സിറാജ് റൺ കൊടുക്കയും എന്നാൽ ബുമ്രക്ക് താളം കണ്ടെത്താൻ ആകാതെ വന്നപ്പോഴേക്കും കുൽന്ദീപും  ഷമിയും ന്യൂസിലൻഡിന്റെ റൺ വേഗത കുറച്ചു. വിക്കറ്റുകൾ വീണു തുടങ്ങി. മൂന്ന് നിർണ്ണായക ക്യാച്ചുകൾ ആണ് രവീന്ദ്ര ജഡേജ എടുത്തത്. ഒരു സമയത്ത് കളി കൈവിട്ടു പോകുമൊ എന്ന് ആശങ്കപ്പെട്ടിരുന്ന  കാണികൾ പിന്നീട്  ഷമിയെ രോഹിത് ബോൾ ഏൽപ്പിക്കുമ്പേഴേക്കും വിജയം ഉറപ്പിച്ചു..

പിന്നീടങ്ങോട്ട് ന്യൂസിലന്റ് ബാറ്റർമാർ ഒരോരുത്തരായി പവലിയനിലക്ക് മടങ്ങുന്നത് കാണാനായി. വാങ്കഡേയിൽ  തന്റെ ഏഴാമത് വിക്കറ്റ് മി നേടി ഇന്ത്യ വിജയം നേടിയപ്പോൾ വാങ്കഡേ സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകർ ഇന്ത്യ  ഫൈനലിൽ എന്ന സത്യം ആഘോഷിച്ചു തുടങ്ങി. ഒരിക്കൽ കൂടി രോഹിതിനും കൂട്ടർക്കും ടീം ഒത്തൊരുമയുടെ വിജയം.

-എസ്.വി. അയ്യപ്പദാസ്

Author
Journalist

Dency Dominic

No description...

You May Also Like