മഹാരാജാസ് കോളേജ് മികച്ച സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്ത്

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷണൽ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസ് ഇടംപിടിച്ചത്. കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം, വികസനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മഹാരാജാസ് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ മേഖലയിലും മഹാരാജാസിന് 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടാനായി. ഒന്നാം സ്ഥാനം ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജിനാണ്

Author

Varsha Giri

No description...

You May Also Like