ഹൂതികൾ തട്ടിയെടുത്ത കപ്പൽ ജീവനക്കാരുമായി യുഎന്‍ സംഘം സംസാരിച്ചു
- Posted on January 14, 2022
- News
- By Remya Vishnu
- 354 Views
കപ്പലിൽ അകപ്പെട്ട 7 ഇന്ത്യക്കാരിൽ 2 മലയാളികളും

യെമനിലെ ഹൊദൈദ തുറമുഖത്ത് നിന്ന് ഹൂതി വിമതര്‍ പിടിച്ചെടുത്ത യുഎഇ ചരക്ക് കപ്പലിലെ ജീവനക്കാരുമായി യുഎന്‍ മിഷന്‍ ബന്ധപ്പെട്ടു. കപ്പലില്‍ ഏഴ് ഇന്ത്യക്കാരുണ്ടെന്നാണ് അറിവ്.
പതിവ് പ്രതിവാര പട്രോളിംഗിന്റെ ഭാഗമായി, യുഎന്‍ എംഎച്ച്എ ഇന്നലെ ഉച്ചകഴിഞ്ഞ് അസ്-സാലിഫ് തുറമുഖവും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. കപ്പല്‍ ദൂരെ നിന്ന് കണ്ട ഉദ്യോഗസ്ഥര്‍ കപ്പലിലെ ജീവനക്കാരുമായി സംസാരിച്ചെന്ന് യുഎന്‍ അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം ആദ്യം യെമനിലെ ഹൊദൈദ തുറമുഖത്ത് നിന്ന് ഹൂതികള്‍ പിടിച്ചെടുത്ത യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പതാക ഘടിപ്പിച്ച ചരക്ക് കപ്പലായ റവാബിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചേപ്പാട് സ്വദേശി അഖില്‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഖില്‍ രഘു അവസാനമായി വീട്ടുകാരെ വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ് .
സൗദിയിലെ ജിസാന്‍ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പല്‍. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം.
സംഭവത്തില്‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഫ്ലിപ്പ്കാര്‍ട്ടിൽ ഇന്‍ഫിനിക്‌സ് ഫോണുകൾക്ക് വന്‍ വിലക്കിഴിവ്