കപ്പൽ അപകടം: പ്ലാസ്റ്റിക് മാലിന്യം
- Posted on May 28, 2025
- News
- By Goutham prakash
- 59 Views

സി.ഡി. സുനീഷ്
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ ചിലേടത്ത് പ്ലാസ്റ്റിക് അടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസിന്റെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് നീക്കം ചെയ്യാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു.
വളരെ പെട്ടെന്ന് തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നും മാലിന്യം നീക്കി പൂർവ്വ സ്ഥിതി പാലിക്കാൻ പെട്ടെന്ന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.