ഇന്ധന വില കുതിച്ചുയരുന്നു.

നികുതിയിലൂടെയും സബ്‌സിഡി ഒഴിവാക്കി കേന്ദ്ര സർക്കാർ ഇന്ധന  വില വർധിപ്പിച്ചപ്പോൾ എണ്ണ കമ്പനിക്കാർക്ക് ഉണ്ടായത് കോടികളുടെ ലാഭമാണ്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില സമീപകലത്തായി കുറവാണ്.എന്നാലും ഇന്ധന വിലയിൽ വർധനവല്ലാതെ മറ്റൊരു മാറ്റവുമില്ല.നികുതിയിലൂടെയും സബ്‌സിഡി ഒഴിവാക്കി കേന്ദ്ര സർക്കാർ ഇന്ധന  വില വർധിപ്പിച്ചപ്പോൾ എണ്ണ കമ്പനിക്കാർക്ക് ഉണ്ടായത് കോടികളുടെ ലാഭമാണ്.

എക്സൈസ് നികുതിയിലൂടെ കേന്ദ്രസർക്കാരിനും മൂല്യ വർധിത നികുതിയിലൂടെ സംസ്ഥാന സർക്കാരിനും ലാഭം ഉണ്ടായപ്പോൾ അന്തരാഷ്ട്ര തലത്തിലെ എണ്ണയുടെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിച്ചില്ല.

പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ 2019-2020 വർഷത്തിലെ പ്രാഥമിക കണക്കു പ്രകാരം പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് നികുതിയിലൂടെ കേന്ദ്ര ഖജനാവിലെത്തിയത് 147975 കോടിയാണ്.ഈ കാലയളവിൽ സംസ്ഥാനങ്ങൾക്ക് വാറ്റിലൂടെ 143952 കോടി കിട്ടിയിട്ടുമുണ്ട്.ഇന്നിപ്പോൾ എക്സൈസ്  നികുതി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ്.എന്നാൽ 2014 ൽ ഇത് വളരെ കുറവായിരുന്നു.

ആസംസ്‌കൃത എണ്ണ വില ബാരലിനു 47.95 ഡോളർ ആണെങ്കിലും  നവംബർ 1ന്  ശേഷം  പെട്രോളിന് 1.97 രൂപയും  ഡീസലിന് 2.05രൂപയും വർധിച്ചു.

കടപ്പാട് -മാധ്യമം ദിനപത്രം

Author
ChiefEditor

enmalayalam

No description...

You May Also Like