വസന്തോത്സവം: സംഘാടക സമിതി രൂപീകരിച്ചു.
- Posted on November 06, 2025
- News
- By Goutham prakash
- 16 Views
സംസ്ഥാനതല വസന്തോത്സവത്തിന്റെയും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെയും ഒരുക്കങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യരക്ഷാധികളുമാണ്. ജില്ലയിലെ എംപിമാരും എം.എൽ.എമാരും രക്ഷാധികാരികളാണ്. ടൂറിസം സെക്രട്ടറിയെ ജനറൽ കൺവീനറായും ജില്ലാ കളക്ടറെയും ടൂറിസം ഡയറക്ടറെയും കൺവീനർമാരുമായി തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് വേഗത്തിൽ തുടക്കമിടുമെന്നും പുഷ്പോത്സവം കൂടുതൽ ആകർഷകവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
തൈക്കാട് ഗവ.റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉന്നതാധികാരികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
