ദേശീയ സൈക്കിൾ ചാമ്പ്യൻ ഷിപ്പ് താരത്തിന് നാട്ടിൽ ജനകീയ സ്വീകരണം നൽകി.
- Posted on April 02, 2023
- News
- By Goutham Krishna
- 197 Views
തൃക്കൈപ്പറ്റ : ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിവിധ സൈക്കിൾ ട്രാക്ക് മത്സരങ്ങളിൽ മൂന്നും അഞ്ചും ഒമ്പതും സ്ഥാനം നേടിയ, വയനാട് തൃക്കൈപ്പറ്റ നെല്ലാട്ടുകുടി എൽദോ ബിൻ സി ദമ്പതിമാരുടെ മകൻ ആൽബിൻ എൽദോക്ക് ജന്മ നാടായ തൃക്കൈപ്പറ്റയിൽ പാരിജാതം സംസ്കാരീക കൂട്ടായ്മയുടെയും സൈക്കിൾ ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ തൃക്കൈപ്പറ്റ വെള്ളിത്തോട് ജനകീയ സ്വീകരണം നൽകി. സ്വീകരണ ചടങ്ങിന് ജോബിഷ്. പി.വി, ഷിബി.എൻ. വി, അജിത സുരേഷ്, രാധ ടീച്ചർ എന്നിവർ നേതൃത്വം നൽകി. തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്റ്റെഫാനോസ് തീരുമേനി മൊമന്റോ നൽകി ആദരിച്ചു.
സ്വന്തം ലേഖകൻ.