പരമ്പരാഗത കലയെ ഉണർത്തിയും , കരകൗശല ഉൽപ്പന്നങ്ങളിൽ ചാരുത പകർന്നും ,,, ഭവം ,,,
- Posted on February 01, 2023
- News
- By Goutham Krishna
- 323 Views

കൽപ്പറ്റ: കേരളത്തിലെ പരമ്പരാഗത കലയായി അറിയപ്പെടുന്ന 'ചുവർചിത്രങ്ങൾ ചാർത്തിയ ഗാലറിയാണ് ഭവം ആർട്ട് 'ൻ ഫ്രെയിം. കലകൾ പുതുതലമുറയിലേക്കും കേരളത്തിന് പുറത്തും പരിചയപ്പെടുത്തുകയും കരകൗശല മേഖലയിലെ കരകൗശല വേലക്കാർക്ക് ചെറു വരുമാനവും ഉറപ്പ് വരുത്താൻ ലക്ഷ്യം വെച്ച് തുടങ്ങിയ ഒരു ചുവട് വെപ്പായ ഭവം 2007ൽ കൽപ്പറ്റ മുൻസിപ്പൽ ഓഫിസിന് എതിർവശം ആരംഭിച്ചു. കലാകാരിയും ചിത്രകാരിയുമായ സൂര്യയും കലാകാരനായ ഭർത്താവ് സുജിത്തും കൂടിയാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. കലയോടുള്ള പ്രണയമാണ് ഭവം സൊസൈറ്റി തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. കലാ ചിത്ര കരകൗശല പരിശീലനങ്ങളുമായി ഇന്ത്യയിൽ പല ഭാഗത്തും ഭവം ടീം സഞ്ചരിച്ചിട്ടുണ്ട് ഒപ്പം സംസ്ഥാന ദേശീയ പ്രദർശന മേളയിൽ ഭവം ടീം പങ്കെടുത്തിട്ടുണ്ട്. ഏഴ് സ്ത്രീകൾ അടങ്ങിയ ഒരു സംഘമാണ് ഭവത്തിലെ കലാകാരന്മാരും കലാകാരികളും . പ്രധാനമായും അഞ്ച് നിറങ്ങളടങ്ങിയ ആക്ക്രിലിക് ചായം ആണ് ചിത്ര ലാവണ്യം തീർക്കാൻ ഇവർ ഉപയോഗിക്കുന്നത്. (കാവിമഞ്ഞ,പച്ച,ചുവപ്പ്,നീല, കറുപ്പ്). അഞ്ച് നിറങ്ങൾ വ്യത്യസ്ഥമായി യോജിപ്പിച്ച് പല നിറങ്ങളാക്കി മാറ്റി .മുള, മരം, ക്യാൻവാസ് എന്നിവയിലാണ് കലകൾ പകർത്തുന്നത്.ഭവം സ്ഥാപനത്തിൻ്റെ തുടക്കത്തിൽ സ്ഥാപനത്തേയും കലകളെയും സംബന്ധിച്ച് സമൂഹത്തിൽ പലർക്കും ധാരണയില്ലായിരുന്നു നേരിട്ടും മാധ്യമങ്ങളിലൂടെയും, വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തിയും കലയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി ഭവം പ്രവർത്തനം മുന്നോട്ട് കൊണ്ട് പോയപ്പോൾ കൂടുതൽ ഭവത്തിൻ്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തി. ഭവത്തിൽ വിരിയുന്നതെല്ലാം ചാരുത ചാർത്തി നിൽക്കുന്നത് കലാ സ്നേഹികൾക്കും സഞ്ചാരികൾക്കും ഏറെ പ്രിയതരമാക്കുന്നു.
റിപ്പോർട്ട്: സഹ്ലല ബിന്ത് അലി, ഗോപിക .പി, അശ്വതി രമേശ്
( W.M.O കോളേജ് ,മുട്ടിൽ വയനാട്ടിലെ ജേർണലിസം കോളേജിലെ ജേർണലിസം വിദ്യാർത്ഥികളാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.)