പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് സന്തോഷിക്കാം ....
- Posted on October 01, 2020
- News
- By enmalayalam
- 544 Views
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം

സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലര്‍ക്കും ഏറെനാളായുള്ള ആഗ്രഹമാകും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം ലഭിക്കുന്ന ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക തുക നല്‍കണോ എന്ന സംശയമുള്ളവരാണ് പലരും. എന്നാല്‍ ഇക്കാര്യങ്ങളില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം പ്രത്യേക നിബന്ധനകള്‍ പറയുന്നുണ്ട്.
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, സാരി ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലര്‍ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോര്‍ വാഹന ചട്ട പ്രകാരം 01.04.2016 മുതല്‍ തന്നെ കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിര്‍മാതാക്കള്‍ ഹെല്‍മെറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
24 NEWS