സംരക്ഷിക്കപ്പെടേണ്ടത് ദൈവങ്ങളെത്തന്നെയാണ്; അത് കഴിഞ്ഞാവാം മനുഷ്യൻ!

കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. 

കോവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തർപ്രദേശ്‌. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാതെ രോഗികൾ അലയുന്നു,  ക്യൂ നിന്ന് ആളുകൾ ഓക്സിജൻ ലഭിക്കാതെ വഴിയരികിൽ കുഴഞ്ഞുവീണു മരിക്കുന്നു, എന്നാൽ ഇതൊന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബാധിക്കുന്നതേയില്ല. അദ്ദേഹം പശുക്കളെ സംരക്ഷിക്കുന്ന തിരക്കിലാണ്. 

രാജ്യത്തും,  സംസ്ഥാനത്തും കോവിഡ് പടർന്നു പിടിക്കുന്നതിനാൽ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലയിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച്  ഉത്തരവിറക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പശുക്കൾകായുള്ള തെർമൽ സ്കാനറുകൾ, ഓക്സി മീറ്ററുകൾ മുഴുവൻ മെഡിക്കൽ സജ്ജീകരണങ്ങളും ഗോശാലയിൽ സ്ഥാപിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 5268 ഗോ സംരക്ഷണ കേന്ദ്രങ്ങളാണ് നിലവിൽ ഉത്തർപ്രദേശിൽ ഉള്ളത്. സംസ്ഥാനത്തുള്ള 5,73,417 പശുക്കളെ ഇതിൽ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. 4,64,311 പശുക്കളെ 4,529 താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും മാറ്റിട്ടുണ്ട്. 

വാക്കിന് വിലയുണ്ട്; പാതി മീശയെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like