മലപ്പുറത്ത് ഒരാൾക്കുകൂടി എച്ച്വൺഎൻവൺ സ്ഥിരീകരിച്ചു; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിപ്പ്
- Posted on July 11, 2024
- News
- By Arpana S Prasad
- 194 Views
മലപ്പുറം വഴിക്കടവിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം നിയന്ത്രണതീതമായി തുടരുന്നു. അമീബിക് മസ്തിഷ്ക ജ്വരവും കോളറയും എച്ച് വൺ എൻ വണ്ണും വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുകയാണ്. ഇപ്പോൾ മലപ്പുറത്ത് വീണ്ടും എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്യുകയാണ്.
മലപ്പുറം വഴിക്കടവിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്കരയില് ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ ഇന്നലെ രണ്ട് പേര്ക്ക് കൂടി കോളറ സ്ഥിരീകരിച്ചിരുന്നു. അതേസമയം കോഴിക്കോടിന് പുറമെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
സ്വന്തം ലേഖിക
