നരിവേട്ട' ഉടനെ തീയ്യറ്ററുകളിലെത്തും.
- Posted on May 21, 2025
- Cinema
- By Goutham prakash
- 165 Views

സി.ഡി. സുനീഷ്
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'നരിവേട്ട' തിയറ്ററുകളിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രം. മെയ് 23 വെള്ളിയാഴ്ച ആഗോള റിലീസായി നരിവേട്ട തിയറ്ററുകളില്‍ എത്തും. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും പുറത്ത് ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ നടന്‍ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടൊവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്.