ലോക്ക്ഡൗൺ നീക്കി കർണാടക; കേരളത്തിന് നിബന്ധനകളോടെ പ്രവേശനം

യാത്രികർ ഒരു ഡോസ് വാക്സിൻ എടുത്തവരാണെങ്കിലും 75 മണിക്കൂറിനകം ഉള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കർണാടക ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവകൾ വരുത്തിയെങ്കിലും കേരളത്തിലുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. യാത്രികർ ഒരു ഡോസ് വാക്സിൻ എടുത്തവരാണെങ്കിലും, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, എന്നിവരും 75 മണിക്കൂറിനകം ഉള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

രാജ്യത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ ഇല്ല. നിലവിൽ 18 -4 5 പ്രായപരിധിയിലുള്ള മുൻഗണനകാർക്കാണ് കൂടുതലും വാക്സിൻ നൽകുന്നത്.  ഇതോടെ യാത്രക്കാരിൽ ഏറിയപങ്കും ആർ ടി പി സി ആർ  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ചെറിയ കുട്ടികളിൽ നിന്ന് ശ്രവം എടുക്കുന്നത് ശ്രമകരം ആയതിനാൽ കുടുംബസമേതമുള്ള അത്യാവശ്യ യാത്രകൾ പോലും ബുദ്ധിമുട്ടാകും. വ്യാപാരികളിൽ ഒരു ഡോസ് വാക്സിൻ ലഭിക്കാത്തവരും ദുരിതത്തിലായി. 

ബാറുകളും ഹോട്ടലുകളും രാത്രി 9 വരെ പ്രവർത്തിക്കാം, പൊതുഗതാഗതങ്ങളിൽ മുഴുവൻ സീറ്റിലും യാത്രയാകാം, ഷോപ്പിങ് മാളുകളും, ജിമ്മുകളും പ്രവർത്തിക്കും, ആരാധനാലയങ്ങളിൽ പ്രാർഥനകൾ മാത്രം നടത്താം. സിനിമ തീയറ്ററുകൾ, പബ്ബ്കൾ എന്നിവ തുറക്കില്ല.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. വാരാന്ത്യ സമ്പൂർണ കർഫ്യൂ ഒഴിവാക്കി. രാത്രി 9 മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂ ഉണ്ടാകും. അഞ്ച് ശതമാനത്തിൽ കൂടുതൽ രോഗ സ്ഥിരീകരണ നിരക്ക് ഉള്ളതിനാൽ കുടകിൽ നിലവിലുള്ള രണ്ടാംഘട്ട ഇളവുകൾ തുടരും. വിവാഹത്തിന് 100 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും പങ്കെടുക്കാം.

അശരണർക്കും ചൂഷിതർക്കും വേണ്ടിയുള്ള വേറിട്ട ശബ്ദം നിലച്ചു

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like