ഇന്ത്യയ്ക്കെതിരെ പാക് ആണവ ഭീഷണി; സിന്ധു നദിയിൽ അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്ന് പാക് സൈനിക മേധാവി
- Posted on August 11, 2025
- News
- By Goutham prakash
- 80 Views

*സി.ഡി. സുനീഷ്*
ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി അസിം മുനീർ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നും കശ്മീർ പാകിസ്താന്റെ ജീവനാഡിയാണെന്നും അസിം മുനീർ പറഞ്ഞു
പാകിസ്താൻ ആണവ രാഷ്ട്രമാണെന്നും തങ്ങൾ തകർന്നാൽ ലോകത്തിലെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.
സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അത് പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നും സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം പറഞ്ഞു. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.