നിലമ്പൂര്‍ ഇന്ന് വിധിയെഴുതും.
- Posted on June 19, 2025
- News
- By Goutham prakash
- 36 Views

സി.ഡി. സുനീഷ്
നിലമ്പൂര്‍ ഇന്ന് വിധിയെഴുതും. ശുഭപ്രതീക്ഷയില്‍ മുന്നണികള്‍. ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും മോഹന്‍ ജോര്‍ജുമാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെയുള്ളത്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍ ഈ മണ്ഡലത്തിലുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.