സമ്മര്‍ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു
- Posted on August 18, 2025
- News
- By Goutham prakash
- 59 Views

സി.ഡി. സുനീഷ്.
സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മര്‍ ഇന്‍ ബത്‌ലഹേം' സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്??? കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുക' എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ രചന രഞ്ജിത്താണ്. സിയാദ് കോക്കറാണ് നിര്‍മ്മാണം. അവസാന ഭാഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ചിത്രം ബാക്കിയാക്കിയത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.