ശൈഖുനാ കെ.ടി ഹംസ ഉസ്താദിന്റെ മജ്മഉൽ ഫവാഇദ് ആറാം എഡിഷൻ പുറത്തിറങ്ങി
പട്ടിക്കാട്: ശൈഖുനാ കെ.ടി ഹംസ ഉസ്താദ് വയനാടിന്റെമജ്മഉൽ ഫവാഇദ്ആറാം എഡിഷൻ പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശന കർമ്മം നിർവ്വഹിച്ചു മർഹും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവതാരികയെഴുതുകയും മഹാനായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ നാമകരണം ചെയ്യുകയും ചെയ്തമഹത്തായ കൃതി കേരളത്തിനകത്തും പുറത്തുമായി 25000 ത്തിലേറെ കോപ്പികൾ ഇതിനകം വിതരണം ചെയ്തു. മജ്‌ലിസുന്നൂർ, പ്രത്യേക പ്രാർത്ഥനകൾ, ദിക്റുകൾ, ആരാധനാ കർമ്മകളിലെ ചേർത്തു വെക്കേണ്ട സൂക്ഷമതകൾ, വിശ്വാസി അറിഞ്ഞിരിക്കേണ്ട അറിവുകൾ, മന്ത്രങ്ങൾ, നഹ്‌സുകൾ, തറാവീഹ് നിസ്കാരം, നികാഹിന്റെ ഖുതുബ, മആഷിറ , നിസ്കാരവുമായി ബന്ധപ്പെട്ട അറിവുകൾ എല്ലാം മഹത്തായ ഗ്രന്ഥത്തെ കൂടുതൽ പ്രൗഢമാക്കുന്നു.