അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആൻ ഹുയിക്ക്.
- Posted on December 09, 2024
- News
- By Goutham prakash
- 209 Views
2024 ഡിസംബർ 13 മുതൽ 20 വരെ
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ
ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി
ആദരിക്കുന്നത് ഹോങ്കോങ് സിനിമയിലെ
അതികായയായ ചലച്ചിത്ര പ്രതിഭ
ആൻഹുയിയെയാണ്. അവരുടെ
അഞ്ചുസിനിമകള്‍ അടങ്ങിയ
റെട്രോസ്പെക്റ്റീവ് ഐ എഫ് എഫ് കെയുടെ
പ്രധാനആകർഷണങ്ങളിൽ ഒന്നാകും. ഐ
എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്ന
അവരുടെ രണ്ടു പ്രധാനപ്പെട്ട സിനിമകൾ
പയ്യന്നൂർഓപ്പൺ ഫ്രെയിം മലയാളം
സബ്ടൈറ്റിലോടെ ഡിസംബർ 11, 12
തീയതികളിൽ പയ്യന്നൂര്‍ കൈരളി മിനി
ഓഡിറ്റോറിയത്തില്‍പ്രദർശിപ്പിന്നു.
വൈകുന്നേരം 5.30 മുതലാണ് പ്രദര്‍ശനം.
