ജനുവരി പതിനഞ്ചിന് വയനാട് ജില്ലയിൽ സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തും.

കൽപ്പറ്റ.

സ്വകാര്യ ബസ് സംരംഭത്തെ തകർക്കുന്ന  നിലപാടുകൾക്കെതിരെ 

ജനുവരി 15 - ന് വയനാട്ടിൽ സ്വകാര്യ ഉടമകളും തൊഴിലാളികളും  സൂചന പണിമുടക്ക് നടത്തും. 

 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കലക്ടർക്ക് കൊടുത്ത നിവേദനം പരിഗണിച്ചില്ലങ്കിൽ മാർച്ച് ഒന്ന് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പെർമിറ്റോ ടൈം ഷീറ്റോ ഇല്ലാതെ കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നതിനെ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം. സ്വകാര്യ ബസുകൾക്ക് നേരെ തൽപ്പര കക്ഷികളുടെ ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും  ഇവർ ആവശ്യപ്പെട്ടു. 

ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടണമെന്ന്   ഇവർ പറഞ്ഞു. 

ജില്ലാ ഭാരവാഹികളായ

എം. രഞ്ജിത് റാം, എൻ.ജെ. ചാക്കോ ,  അബൂബക്കർ സിദ്ദീഖ്, കെ.എസ്. സതീഷ്  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like