രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്നത് വ്യാമോഹം മാത്രം : രമേശ് ചെന്നിത്തല .

  • Posted on March 23, 2023
  • News
  • By Fazna
  • 63 Views

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാർ ശക്തികൾ കൈയ്യിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മലർപ്പെടിക്കാരൻ്റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമ പരമായി പോരാടും.   മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ രണ്ട് വർഷമാണ്. അതോടപ്പം ഒരു ജന പ്രതിനിധിയെ അയോഗ്യ നാക്കാനുള്ള മാനദണ്ഡവും രണ്ട് വർഷമാണ്. ഇതെല്ലാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ടൊന്നും രാഹുൽജിയുടെ വായ് മൂടി കെട്ടാമെന്ന് വിചാരിക്കണ്ട. സത്യം പറയുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത നേതാവാണ് അദ്ദേഹം. ഭാരത് ജോടോ യാത്രക്ക് ശേഷം രാഹുൽജി യെ ബി ജെ പി വല്ലാതെ ഭയക്കുകയാണ്. ആ ഭയത്തിൽ നിന്നുള്ള പതർച്ച  ബി ജെ പിയുടെ ഓരോ നേതാക്കളുടെയും വാക്കുകളിൽ  പ്രകടമാണ്. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ നരേന്ദ്ര മോദിയും കൂട്ടരും രാഹുൽ ജി യെ തളർത്താനുള്ള കുറുക്ക് വഴികൾ തേടുകയാണ്. രാഹുൽജി യെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള  ബി ജെ പി കുതന്ത്രം എങ്ങുമെത്താൻ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like