അങ്കണവാടികളില്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
- Posted on January 19, 2023
- News
- By Goutham prakash
- 363 Views
പന്തലായനി ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ അത്തോളി പഞ്ചായത്ത് ഓഫീസിലും കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷനിലെ പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തില്‍ ഫെബ്രുവരി 10 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9446255163.
