സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കാൻ ഒരുങ്ങി സർക്കാർ

ചാല ഗവഐടിഐയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു


വനിതാ ട്രെയ്നികൾക്ക് മാസത്തിൽ രണ്ടു

 ദിവസം ആർത്തവ അവധി.


നൈപുണ്യ വികസനത്തിന്‌ സർക്കാർ പ്രഥമ

 പരിഗണന നൽകുന്നുവെന്നും സംസ്ഥാനത്തെ

 ഐടിഐകൾ

 സമൂലമായിപുന:സംഘടിപ്പിക്കുമെന്നും

 പൊതുവിദ്യാഭ്യാസവും തൊഴിലും

 നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

 ഭാവിയിൽ സ്കിൽഹബ്ബായി ഉയർത്തുന്നതിന്

 ലക്ഷ്യമിട്ട്കാലഘട്ടത്തിനനുസരിച്ചുള്ള

 നൂതനമായ ട്രേഡുകൾ ഉൾപ്പെടുത്തി 

ചാലയിൽ പ്രവർത്തനംതുടങ്ങുന്ന 

ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം ചെയ്ത്

 സംസാരിക്കുകയായിരുന്നു അദ്ദേഹം.


നൈപുണ്യ പരിശീലനം നേടുന്ന വനിതാ

 ട്രെയ്നികൾക്ക് മാസത്തിൽ രണ്ടു ദിവസം

 ആർത്തവ അവധി നൽകും.

 വനിതകൾക്ക്എല്ലാ ശനിയാഴ്ചകളിലും

 അവധിയായിരിക്കുംഅവധി ദിവസങ്ങളിലെ

 പരിശീലനം പൂർത്തിയാക്കുന്നതിനു

 ഷിഫ്റ്റുകൾഏർപ്പെടുത്തുമെന്നും മന്ത്രി

 പ്രഖ്യാപിച്ചു


സാമ്പത്തിക പ്രതിസന്ധികാലത്തും പുതുതായി

 നാല് ഐടിഐകൾ ആരംഭിക്കുന്നതിന്

 സർക്കാർ അനുമതി നൽകിസംസ്ഥാനത്തെ

 പത്ത് ഐടിഐകളെ അന്താരാഷ്ട്ര

 നിലവാരത്തിലേക്കു ഉയർത്തുന്നതിനു 90

 കോടി ചെലവാക്കിഐടിഐകളിലെ

 കാലഹരണപ്പെട്ട കോഴ്സുകൾ

 നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു


ചാല ഗവ.ഹൈസ്‌ക്കൂള്‍ കോമ്പൗണ്ടിലെ

 രണ്ടേക്കർ സ്ഥലത്താണ് .ടി.

 പ്രവർത്തനം ആരംഭിക്കുന്നത്.

 അഡിറ്റീവ്മാനുഫാക്ടറിംഗ് (ത്രീ ഡി പ്രിന്റിംഗ്),

 ഇന്റർസ്ട്രിയൽ റോബോട്ടിക്സ് & ഡിജിറ്റൽ

 മാനുഫാക്ചറിംഗ് ടെക്നീഷ്യൻമറൈൻഫിറ്റർ

 മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ

 ഇഫക്ട്,

വെൽഡർ തുടങ്ങിയവയാണ് ചാല

 ഐടിഐയിൽ ആരംഭിക്കുന്ന കോഴ്‌സുകൾ.

 ആകെ 200 കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കും.


.ടി.തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി

 അഡിറ്റീവ് മാനുഫാക്ടറിംഗ് (ത്രീ ഡി പ്രിന്റിംഗ്)

മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ

 ഇഫക്ട് എന്നീ ട്രേഡുകളിൽ 80 കുട്ടികൾക്ക്

 പ്രവേശനം നൽകിയിട്ടുണ്ട്പപ്പനംകോട് ജില്ലാ

 നൈപുണ്യ വികസനകേന്ദ്രത്തിലാണ്

 താൽക്കാലികമായി ക്ലാസുകൾ

 ആരംഭിക്കുന്നത്ക്ലാസുകൾ ഡിസംബർ 2ന്

 ആരംഭിക്കും


.ടി. പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട

 പ്രവർത്തനങ്ങൾ നടന്നുവരികയാണ്മൂന്ന്

 നിലകളിലായി 36,000 ചതുരശ്ര

 അടിവിസ്തീർണ്ണമുള്ള കെട്ടിടമാണ്

 നിർമ്മിക്കുന്നത്.

.ടി.ഐക്ക് ആവശ്യമായ ഉപകരണ

 സംഭരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ

 അഡിറ്റീവ് മാനുഫാക്ടറിംഗ് (ത്രീ ഡിപ്രിന്റിംഗ്)

മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ

 ഇഫക്ട് എന്നീ ട്രേഡുകളുടെ ലാബുകൾ

 സ്ഥാപിക്കാൻ ഒരു കോടി രൂപഎംഎൽഎയുടെ

 ആസ്തി വികസന ഫണ്ടിൽ നിന്നും

 അനുവദിച്ചുകെട്ടിട നിർമ്മാണം 2025

 ഡിസംബറിന് മുമ്പ്പൂർത്തീകരിക്കും


കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ

 ചടങ്ങിൽ അധ്യക്ഷത വഹിച്ചുവ്യാവസായിക

 പരിശീലന വകുപ്പ് ഡയറക്ടർസുഫിയാൻ

 അഹമ്മദ്‌ ഐഎഎസ്വ്യവസായിക

 പരിശീലനം വകുപ്പ് അഡിഷണൽ ഡയറക്ടർ

 മിനി മാത്യുചാല വാർഡ്കൗൺസിലർ സിമി

 ജ്യോതിഷ്വിദ്യാഭ്യാസരാഷ്ട്രീയസാമൂഹ്യ

 മണ്ഡലങ്ങളിലെ പ്രമുഖര്‍ബന്ധപ്പെട്ട

 വകുപ്പുകളിലെഉദ്യോഗസ്ഥര്‍ട്രെയ്‌നികള്‍

 എന്നിവര്‍ പങ്കെടുത്തു.


ദേശീയതലത്തിലുള്ള ഇന്ത്യാ സ്കിൽസ

 മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡ്

 ദാനവും അനുമോദനവും ചടങ്ങിൽനടത്തി.

Author
Citizen Journalist

Goutham prakash

No description...

You May Also Like