വിദ്യാർത്ഥികളുടെ വ്യക്തിതം ഹനിക്കുന്ന വാക്കുകൾ കലാലയങ്ങളിൽ വിളിക്കുന്നതിന് വിലക്ക്.

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാർ. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.

വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന വാക്കുകള്‍ അധ്യാപകര്‍ ഉപയോഗിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാ അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും തിരുവനന്തപുരത്ത് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വില്ലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham Krishna

No description...

You May Also Like