ഭൂപ്രശ്നങ്ങൾ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഇടപെടാനകണം- മന്ത്രി കെ രാജൻ

ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ                       ആത്മാർത്ഥമായ പരിശ്രമം  നടത്തണമെന്നും ഭൂമി ഇല്ലാത്ത മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് പിന്തുണ ഉണ്ടാകണമെന്നും, നിയമസഭാ സാമാജികരുടെ പേഴ്സണൽ അസിസ്റ്റൻ്റുമാർക്ക് (പിഎ) റവന്യൂ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.



ഭൂ സംബന്ധമായ നിരവധി പ്രശ്നങ്ങൾ എംഎൽഎമാർക്ക് മുന്നിൽ എത്തുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ, ലാൻഡ് ട്രിബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ, പട്ടയ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ എംഎൽഎമാരുടെ പിഎമാർക്ക് ഇടപെടാനാകും. 


പട്ടയ ഡാഷ് ബോർഡ് കൈകാര്യം ചെയ്യുന്നത് ഗൗരവത്തിൽ എടുക്കണം. ദൂരഹിതരായ ആരും സംസ്ഥാനത്തുണ്ടാവരുത് എന്ന ലക്ഷത്തിനൊപ്പം അർഹരായ മുഴുവൻ പേരെയും ഭുമിയുടെ അവകാശികൾ ആക്കുക എന്നതു കൂടിയുണ്ട്. അതത് മണ്ഡലങ്ങളിൽ ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാൻ എംഎൽഎ ഡാഷ് ബോർഡ് കൈകാര്യം ചെയ്യുന്ന പിഎമാർ ജാഗ്രത പുലർത്തണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.


റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഒട്ടുമിക്കതും ഓൺലൈൻ വഴി ആണ്. വില്ലേജ് ഓഫീസുകളിലൂടെ 12 ഇനത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭിക്കുന്നു. വീട്ടിലിരുന്നു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളെല്ലാം ഓൺലൈനിലൂടെ കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ദൗത്യം കൂടി സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി റവന്യൂ സാക്ഷരതാ യജ്ഞം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിലും പിഎമാർക്ക് നിർണായക സഹായങ്ങൾ നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ

ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ  ഗീത , ഐഎൽഡിഎം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഇ മുഹമ്മദ് ഷഫീർ, അക്കാദമിക് ഡയറക്ടർ വി ജയമോഹൻ, നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like