രാജ്യത്തിൻ്റെ ജനാധിപത്യം തകർന്നു കൊണ്ടിരിക്കുന്നു: മന്ത്രി പി. രാജീവ് .
കൊച്ചി : ഇന്ത്യൻ ജനാധിപത്യം അതിൻ്റെ ഏറ്റവും വലിയ തകർച്ചയിലാണെന്ന് മന്ത്രി പി.രാജീവ്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഗ്ലോബൽ മീഡിയ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ജനാധിപത്യം തകർച്ചയിലാണെന്നും അതിനുദാഹരണമാണ് രാഹുൽ ഗാന്ധിയുടെ കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാധ്യമ പ്രവർത്തനത്തേയും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമിയുടെ ഗ്ലോബൽ മീഡിയ പുരസ്ക്കാരത്തിനർഹരായ പാവ് ല ഹോൾസോവ, രഘു റായി, ജോസി ജോസഫ് എന്നിവരെ സദസ്സിൽ ആദരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യം തകരുകയും ഫാസിസ്റ്റ് ഭരണകൂടം ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജീവൻ പണയപ്പെടുത്തി യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക് എത്തിക്കാൻ ശ്രമിക്കുന്ന മധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് ഗോൾബൽ മീഡിയ ഫെസ്റ്റിവലിന്റെ ഉൽഘടന വേദിയിൽ വി. ഡി. സതീശൻ വ്യക്തമാക്കി. മീഡിയ ഫെസ്റ്റിവലിൽ ആശംസ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമിയുടെ ഗ്ലോബൽ മീഡിയ പുരസ്ക്കാരത്തിനർഹരായ പാവ് ല ഹോൾസോവ, രഘു റായി, ജോസി ജോസഫ് എന്നിവരെ സദസ്സിൽ ആദരിച്ചു.മന്ത്രി പി രാജീവ്, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്വന്തം ലേഖകൻ.