ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ചു;ബസ് കണ്ടക്ടർ അറസ്റ്റിലായി.
- Posted on January 21, 2025
- News
- By Goutham prakash
- 158 Views
മലപ്പുറം:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. പരപ്പനങ്ങാടി ഫറോക് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ അഫ്സലാണ് പിടിയിലായത്.
വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പിടിയിലായ പ്രതി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്വന്തം ലേഖകൻ.
