ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

 എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണം

 മന്ത്രി ഉദ്ഘാടനം ചെയ്തു


ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ

 ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച

 ഉദാഹരണമാണ് കേരള രാജ്യാന്തരചലച്ചിത്ര

 മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി

 ചെറിയാൻ. 29-)മത് കേരള രാജ്യാന്തര

 ചലച്ചിത്ര മേളയുടെഡെലിഗേറ്റ് സെല്ലിന്റെ

 ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ

 വിതരണോദ്ഘാടനവും

 നിർവഹിക്കുകയായിരുന്നു മന്ത്രി.

 സിനിമാതാരങ്ങളായ ഷറഫുദ്ദീനും 

മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ്

 കിറ്റുകൾ ഏറ്റുവാങ്ങി.  


മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന

 സർക്കാരിനുള്ളതെന്നും അതുതന്നെയാണ് 

 എഫ് എഫ് കെ യുംപിന്തുടരുന്നതെന്നു

 മന്ത്രി പറഞ്ഞുപുതുമയും ജനപിന്തുണയും

 കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ

 മേളയായി കേരളരാജ്യാന്തര ചലച്ചിത്ര മേള

 മാറിവനിതാ സംവിധായകരുടെ സിനിമകളുടെ

 പ്രാതിനിധ്യവും പഴയകാല

 മലയാളചലച്ചിത്രനടിമാർക്കുള്ള ആദരവും 

 മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ

 ഉദാഹരണങ്ങളാണ്.

 പതിമൂവായിരത്തോളംഡെലിഗേറ്റുകൾ

 എത്തുന്ന ചലച്ചിത്ര മേളയുടെ  പതിപ്പ്

 ലോക സിനിമ ഭൂപടത്തിൽ കേരളത്തെ

 കൂടുതൽ ശ്രദ്ധേയമാക്കുംമൺമറഞ്ഞുപോയ

 ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ

 ആദരവ് അർപ്പിച്ച് ഡിസംബർ 12ന്

 സംഘടിപ്പിക്കുന്നദീപശിഖാ പ്രയാണത്തോടെ

29-) മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്

 തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.


തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന

 ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ

 പ്രേംകുമാർ അധ്യക്ഷത വഹിച്ചുറിസപ്ഷൻ

 കമ്മിറ്റി ചെയർമാൻ എംവിജയകുമാർ,

 ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം,

 സാംസ്‌കാരിക പ്രവർത്തകബോർഡ്

 ചെയർമാൻ മധുപാൽചലച്ചിത്ര അക്കാദമി

 സെക്രട്ടറി സിഅജോയ്ചലച്ചിത്ര അക്കാദമി

 അംഗം കുക്കു പരമേശ്വരൻഡെലിഗേറ്റ് കമ്മിറ്റി

 ചെയർമാൻ കെ.ജിമോഹൻകുമാർ,

 ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്ഷാജി

 എന്നിവർ പങ്കെടുത്തു.



Author
Citizen Journalist

Goutham prakash

No description...

You May Also Like