പോപ്പ് ബെനഡിക്ട് പതിനാറാമൻ ദിവംഗതനായി

വത്തിക്കാൻ: പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മാത്തർ എക്ലീസിയാ  മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം.കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2011 ഫെബ്രുവരി 21 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ്  എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. വത്തിക്കാന്റെ 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. വ്യാഴാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സഭയെ നിശബ്ദതയിൽ നിലനിർത്തുന്ന എമരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി എല്ലാവരും ഒരു പ്രത്യേക പ്രാർ-ത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ബുധനാഴ്‌ച വത്തിക്കാനിലെ തന്റെ പൊതു സദസ്സിനിടെ ഫ്രാൻസിസ് മാർപാപ്പ  അറിയിച്ചിരുന്നു.



Author
Citizen Journalist

Goutham Krishna

No description...

You May Also Like