കോവിഡ്- ഏറ്റവും പുതിയ വിവരങ്ങൾ
- Posted on March 20, 2023
- News
- By Goutham prakash
- 211 Views
തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,246 ഡോസുകൾ നൽകി ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 6,350 ആണ് സജീവ കേസുകൾ 0.01% ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.8% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 479 പേർക്ക് രോഗമുക്തി ; മൊത്തം രോഗമുക്തർ 4,41,59,182 ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (2.08%) പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (0.86%) ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.03 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,225 പരിശോധനകൾ നടത്തി.
പ്രത്യേക ലേഖകൻ
