അന്താരാഷ്ട്ര ഷൂട്ടിംഗ് - ലോകകപ്പിൽ ഇന്ത്യയുടെ മനു ഭാസ്കർ, സൗരഭ് ചൗധരി സഖ്യം സ്വർണം നേടി.

  • ഷൂട്ടിംഗ് ലോകകപ്പിൽ മനു ഭാസ്കർ സൗരഭ് ചൗധരി സഖ്യത്തിന് സ്വർണം.
  • ഇന്ത്യക്ക്  ആറ് സ്വർണവും നാല് വെള്ളിയും നാല് വെങ്കല മെഡലും .
ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന  അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷന്റെ ലോകകപ്പിൽ ഇന്ത്യയുടെ മനു ഭാസ്കർ, സൗരവ് ചൗധരി സഖ്യം മിക്സഡ് വിഭാഗത്തിൽ സ്വർണ്ണം നേടി. 10 - മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് ഇന്ത്യൻ താരങ്ങൾ ഒന്നാമതായത്.  ഇതോടെ ഇന്ത്യ ആകെ 6 - സ്വർണവും, 4-  വെള്ളിയും, 4-  വെങ്കലവും നേടി.  3 - സ്വർണവുമായി അമേരിക്കയും,  2- സ്വർണവുമായി ഡെൻമാർക്കുമാണ് ഇന്ത്യക്ക് പിറകിൽ ഉള്ളത്.

 ഇറാനിയൻ താരങ്ങളുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മനു ഭാസ്കറും, സൗരവ് ചൗധരിയും സ്വർണം നേടിയത്. 2019- ലെ ലോകകപ്പിലും ഇരുവരും സ്വർണം നേടിയിരുന്നു. മിക്സഡ് എയർ പിസ്റ്റൽ വിഭാഗത്തിൽ ഇളവനിൽ വാളറിവാൻ, ദിവ്യൻഷ് സിംഗ് പൻവർ,  എന്നിവരാണ് സ്വർണം നേടിയത്. പുരുഷന്മാരുടെ സ്റ്റിറ്റ് ടീം വിഭാഗത്തിൽ ഇന്ത്യയ്ക്കുവേണ്ടി മൈരാ ജ് അഹമ്മദ് ഖാൻ, ഗുർ ജോത്  ഖാൻഗുര, അംഗത്  വീർ സിംഗ് ബജ്വ  എന്നിവരും സ്വർണം കരസ്ഥമാക്കി. വനിതാ സ്റ്റിക്ക്  ടീം വിഭാഗത്തിൽ ഗാനേമത്  സൈകോൺ, പരിനാസ് ധ ലിവാൾ, കാർത്തികി  സിംഗ് ഷെഹാവത്  എന്നിവരടങ്ങുന്ന സഖ്യം വെള്ളി മെഡലും നേടി.

കോവിഡിനെ  തുടർന്ന് ദീർഘകാലമായി നിർത്തിവെച്ചിരിക്കുകയായിരുന്ന ഷൂട്ടിംഗ് ടൂർണമെന്റ് വീണ്ടും ആരംഭിച്ചതോടെ ഇന്ത്യൻ കളിക്കാർ ഫോമിലാണെന്ന് തെളിഞ്ഞു. ഒളിമ്പിക്സിൽ ഉറച്ച മെഡൽ പ്രതീക്ഷയുള്ള ഇനമാണ് ഷൂട്ടിംഗ്. ഈ വർഷം ഒളിമ്പിക്സ് നടക്കാനിരിക്കെ ഇന്ത്യൻ താരങ്ങൾ ഫോമിലേക്ക് ഉയർന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like