നിറഞ്ഞാടി നിറമനസ്സോടെ, നേടിയെടുത്തു ഒന്നാം സ്ഥാനം.
- Posted on November 30, 2024
- News
- By Goutham prakash
- 321 Views
ഞങ്ങൾ പിറന്നുവീഴുന്നത് തന്നെ തുടിയുടേയും
കുഴലിന്റേയും സംഗീതത്തിന്റെ
താളത്തിനൊത്തല്ലേ, കുറച്ച്
വിടർന്നപ്പോനൃത്തവും ശരീരത്തിലും
ആവാഹിച്ചു,, പിന്നെന്തിന് ഞങ്ങൾക്ക്
അദ്ധ്യാപകർ വേണം,, പണിയ സമുദായത്തിലെ
വട്ടക്കളിമത്സരത്തിൽ, ജില്ലാ കലോത്സവത്തിൽ
ഒന്നാം സ്ഥാനം നേടിയ മക്കൾ പറഞ്ഞു.
ഇനി തിരുവനന്തപുരത്ത് നടക്കുന്ന
സംസ്ഥാന കലോഝവത്തിലും ഇവർ
മത്സരിക്കും.
വയനാട്ടിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെ വിവിധ
ഉന്നതികളിൽ താമസിക്കുന്നീ മക്കൾ
തൃക്കൈപ്പറ്റ ഗവർമെന്റ്
സ്കൂളിലാണ്പഠിക്കുന്നത്.
സഞ്ജു
പ്രജുൽ
അഖിൽ
സുധീഷ്
അശ്വതി
ഗോപിഷ്ണ
കൃഷ്ണേന്ദു
വിസ്മയ
ശേയചന്ദ്രൻ
നിവേദ്യ
ദിവ്യ
അനുപ്രിയ,
എന്നിവരാണ് അവരുടെ ജീവിതത്തിലെ
ഇഴകൾ ചേർത്ത വട്ടക്കളിയിൽ നിറഞ്ഞാടിയത്.
അവർ മത്സരിക്കുകയായിരുന്നില്ല
ജീവിക്കുകയായിരുന്നു.
,,ഒരുപിടി വിത്ത് വാരിയെറിഞ്ഞ്
കോരി വിളഞ്ഞ കാലം
ഒരു മുള വെട്ടി എമ്പതു ചീന്ത്
വേലി വളച്ചുംകെട്ടി
പൈവത പുക്കി വേലി തകർത്തു
നെല്ലത തിന്നുംകാലം,,
ഈ പാട്ടു പോലെ കളങ്കമില്ലാതെ ജീവിക്കുന്ന
ഈ മക്കൾ ഇനി തിരുവനന്തപുരത്തേക്ക്
സംസ്ഥാന കലോത്സവത്തിലേക്ക്മത്സരിക്കാൻ
പോകും, ഈ പ്രയാണം പോലും ഇവരുടെ
ജീവിതാ കാശത്തിൽ വലിയ നിലാവുകൾ
സൃഷ്ടിക്കും.
